മനസ്സ്

350.00

Indian rupee (₹) - INR
  • Indian rupee (₹) - INR
  • United States dollar ($) - USD
Category:

Description

മനസ്സ്

(Novel)

നത്സുമെ സോസെകി
(1867–1916)

ജാപ്പനീസിൽനിന്നും നേരിട്ടുള്ള പരിഭാഷ: ഡോ. പി എ ജോർജ്

ജപ്പാനിൽ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ആധുനിക എഴുത്തുകാരനായ നത്സുമെ സോസെകിയുടെ പ്രശസ്ത നോവലിന്റെ മലയാള പരിഭാഷ.

ജപ്പാനില്‍ ഏറ്റവുമധികം ആദരിക്കപ്പെടുന്ന ആധുനിക എഴുത്തുകാരനാണ് നത്സുമെ സോസെകി. നത്സുമെ കിന്‍ണൊസുകെ എന്നായിരുന്നു ആദ്യത്തെ പേര്. ജപ്പാനില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകളില്‍ തുടക്കംകുറിച്ച പുതിയ സാഹിത്യരൂപമായ സൈക്കോളജിക്കല്‍ നോവലുകളുടെ ഏറ്റവും വലിയ വക്താവായിരുന്നു സോസെകി. നോവലുകള്‍ക്കൊപ്പം ഹൈകു (haiku) കവിതകളും ചൈനീസ്‌ രീതിയിലുള്ള കവിതകളും (kanshi) അദ്ദേഹം എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തില്‍ സ്പെഷ്യലൈസ് ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു സാഹിത്യസിദ്ധാന്തവാദി(literary theorist)യുമായിരുന്നു. ഒരുപക്ഷേ, ജപ്പാനിലെ അക്കാഡമിക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ റിസര്‍ച്ച് നടത്തപ്പെട്ടിരിക്കുന്നതും ഏറ്റവുംകൂടുതൽ ‍പ്രബന്ധങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നതും സോസെകിയെക്കുറിച്ചും അദേഹത്തിന്റെ കൃതികളെക്കുറിച്ചും ആയിരിക്കണം. വാഗഹയിവ നെകൊ ദെ ആറു (Wagahai wa neko de aru/I am a cat), കൊകൊറൊ (Kokoro/മനസ്സ്), ബൊച്ചാന്‍ (Botchan), സൊറെകാറ (Sorekara), സന്‍ഷിറൊ (Sanshiro) തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. ജപ്പാന്‍ക്കാര്‍ അദ്ദേഹത്തെ തങ്ങളുടെ ദേശീയ സാഹിത്യകാരനായിട്ടാണ് കണക്കാക്കുന്നത്. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം ആയിരം യെന്നിന്റെ കറന്‍സിനോട്ടില്‍ അദ്ദേഹത്തിന്റെ പടമാണ് ഇപ്പൊഴും ഉപയോഗിക്കുന്നത്.

 

ഡോ. പി.എ. ജോര്‍ജ്ജ്

ഡല്‍ഹിയിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു യുണിവേഴ്സിറ്റിയിലെ ജാപ്പനീസ്
സ്റ്റഡീസ് സെന്ററിലെ പ്രൊഫസ്സറും, സെന്റര്‍ ചെയര്‍പേഴ്സണുമാണ്
ഡോ. പി.എ. ജോര്‍ജ്ജ്. ജാപ്പനീസ് ഭാഷയും ആധുനിക ജാപ്പനീസ് സാഹിത്യവുമാണ് സ്പെഷ്യലൈസേഷന്‍. ഇന്ത്യയിലെ ഒരു യുണിവേഴ്സിറ്റിയില്‍നിന്ന് ജാപ്പനീസ് ഭാഷയില്‍ എം.എ. ഡിഗ്രിയെടുത്ത ആദ്യമലയാളിയും, ജാപ്പനീസ് സാഹിത്യത്തില്‍ ഡോക്റ്ററേറ്റ് എടുത്ത ഏക മലയാളിയുമാണ് പ്രൊഫസ്സര്‍ ജോര്‍ജ്ജ്. ജപ്പാനിലെ പല യുണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസ്സറായും വിസിറ്റിംഗ് സ്കോളറായും പോയിട്ടുണ്ട്. ജാപ്പനീസിലും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇതുവരെ പതിനേഴു പുസ്തകങ്ങളും, അമ്പതോളം റിസേര്‍ച്ച് പേപ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനേഴ്‌ പുസ്തകങ്ങളില്‍ അഞ്ചെണ്ണം ജാപ്പനീസില്‍നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റംനടത്തി പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളും കവിതാസമാഹാരവുമാണ്. ഇന്ത്യയിലെ ജാപ്പനീസ് ഭാഷാദ്ധ്യയനത്തിനും ജാപ്പനീസ് സാഹിത്യത്തിന്റെ പ്രചാരണത്തിനും പ്രൊഫസ്സര്‍ ജോര്‍ജ്ജ് കൊടുത്തുകൊണ്ടിരിക്കുന്ന സംഭാവന ഏറെ വലുതാണ്‌. അതിന്റെ അംഗീകാരമെന്നോണം ജപ്പാന്‍ സര്‍ക്കാര്‍ 2016ല്‍ Foreign Minister’s Commendation കൊടുത്ത് അദ്ദേഹത്തെ ആദരിച്ചു. 2002ല്‍ ജപ്പാനിലെ പ്രശസ്തമായ Miyazawa Kenji Shoreisho അവാര്‍ഡും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.