കഥ ഇതുവരെ

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തിൽ ജോധ്പുരിലെ റ്റാക്സ് പബ്ലിഷേഴ്സിന്റെ ഒരു ട്രാവലിംഗ് സെയിൽസ് മാന് ആയി ആണ് ഞാൻ പുസ്തക വില്പന ആരംഭിക്കുന്നത്. ആന്ധ്രാ ആയിരുന്നു എന്റെ ടെറിട്ടറി. തെലങ്കാനയിലെ പത്തു ജില്ലകൾ. പുസ്തകം കെട്ടി തലച്ചുമടായും സൈക്കിൾ റിക്ഷയിലും ട്രെയിനിലും ബസിലും ഒക്കെയായി വായനക്കാർക്ക് നേരിട്ട് എത്തിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും പുസ്തകം വാതിൽ പടിയിൽ എത്തിക്കാനുള്ള ഒരു എളിയ ശ്രമമാണിത്. വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, നിങ്ങൾ ആവശ്യപ്പെടുന്ന പുസ്തകങ്ങൾ – അങ്ങനെ രണ്ടുതരം പുസ്തകങ്ങളാണിവിടെ ഉള്ളത്.
വി സി തോമസ്, വി സി ബുക്സ്