Description
അഗാധനദി
എൻദോ ഷൂസാകു
നോവൽ
ജാപ്പനീസിൽനിന്നും നേരിട്ടുള്ള പരിഭാഷ: ഡോ. പി എ ജോർജ്
(Original Japanese Title: FUKAI KAWA
English: DEEP RIVER)
ഒരു ജാപ്പനീസ് യാത്രാസംഘത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുന്ന, കൃത്യമായ യാത്രോദ്ദേശ്യമുള്ള വ്യത്യസ്തരായ നാലുപേർ…അവർ ഗംഗാനദിയുടെ പരിസരങ്ങളിൽ തങ്ങളുടെ ഇന്നലെകളെ പൂർത്തീകരിക്കുന്നതിനായുള്ള എന്തൊക്കെയോ തിരയുകയാണ്… ചിലർ പരിചിതമുഖങ്ങളെ, ചിലർ ചില സങ്കല്പങ്ങളെ, ചിലർ ചില കാഴ്ച്ചകളെ… ഭാരതീയസംസ്കാരത്തിൽ, ഭാരതീയവിശ്വാസപ്രമാണങ്ങളിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് സ്വാസ്ഥ്യം തേടിവന്നവരാണ് അവർ…ജാപ്പനീസ് വിശ്വാസാവിശ്വാസപ്രമാണങ്ങളെ ഭാരതീയ ദർശനങ്ങളുടെ പശ്ചാത്തലത്തിൽ എത്തിച്ച് മനുഷ്യമനസ്സിന്റെ സാർവ്വജനീനമായുള്ള നാനാതലങ്ങളെ അനാവരണം ചെയ്യുവാനാണ് എഴുത്തുകാരൻ ശ്രമിച്ചിരിക്കുന്നത് എന്നിടത്താണ് ഈ കൃതി ദേശകാലാതിവർത്തിയായി, അസാമ്യത്വം കൈവരിച്ചിരിക്കുന്നത്… ഭാര്യയുടെ പുനർജന്മം തേടുന്ന ഇസൊബെയും പ്രായശ്ചിത്തം ചെയ്ത് ശാന്തിനേടുവാനുഴലുന്ന പട്ടാളക്കാരനായിരുന്ന കിഗുചിയും പ്രത്യുപകാരത്തിനായി മൈനകളെ തേടുന്ന നുമാദയും തന്റെ സ്നേഹരഹിതജീവിതത്തിലെ പാഠപുസ്തകമായിരുന്ന സുഹൃത്തിനെ അന്വേഷിച്ചിറങ്ങുന്ന മിത്സുകൊയും ശരികൾ തേടിയലയുന്ന ഓത്സുവും പേരുകളിലെ ദേശപരിമിതികളെ മറികടന്ന് ആഗോളതലത്തിൽ നിന്നുകൊണ്ട് സ്നേഹം, സ്നേഹശൂന്യത, പരിത്യാഗം, പശ്ചാത്താപം, പ്രായശ്ചിത്തം, ഉൾക്കൊള്ളൽ എന്നിവയെക്കുറിച്ച് സംസാരിക്കുന്നു… ദൈവം എന്നത്, പ്രകൃതിയിലും മനുഷ്യനിലുമെല്ലാം കുടികൊള്ളുന്ന ഒരു ആന്തരികശക്തിയാണെന്ന തിരിച്ചറിവിലേക്ക് അവർ എത്തിച്ചേരുന്നു. സ്നേഹമാണ് ദൈവമെന്നും പലവിധ സ്നേഹങ്ങളുടെ പരിത്യാഗത്തിലൂടെ മാത്രമേ അവനവന്റെയുള്ളിലെ യഥാർത്ഥ സ്നേഹഭാവത്തെ, ഈശ്വരീയതയെ തിരിച്ചറിയൂ എന്നുമുള്ള അവബോധത്തോടെ, അവർ മടങ്ങുന്നു.
==========
ഏന്‍ദോ ഷൂസാകു (1923– 1996)
ജപ്പാനിലെ ഗ്രഹാം ഗ്രീന്‍ (Graham Greene) എന്നറിയപ്പെടുന്ന എന്‍ദോ ഷൂസാകു ബാങ്ക് ജീവനക്കാരനായ എന്‍ദോ ത്സുനെഹിസാ – ഇകു ദമ്പതികളുടെ രണ്ടാമത്തെ മകനായി 1923ല്‍ തോക്യോയില്‍ ജനിച്ചു. ഷൂസാകുവിന് മൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍റെ സ്ഥലംമാറ്റംമൂലം കുടുംബം മഞ്ചൂരിയയിലെ ദാലിയനിലേക്ക് (Dalian) പോയി. എന്നാല്‍, എന്‍ദോ ഷൂസാകുവിനു പത്തു വയസ്സ് ആയപ്പോഴേക്കും മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. അമ്മയോടൊപ്പം ജപ്പാനിലേക്ക് തിരിച്ചെത്തിയ എന്‍ദോയുടെ ജീവിതത്തിലെ ഏറ്റവുംവലിയൊരു വഴിത്തിരിവായിരുന്നു അത്. പതിനൊന്നാം വയസ്സില്‍ കത്തോലിക്കാവിശ്വാസിയായിമാറിയ എന്‍ദോ 1996ല്‍ മരിക്കുന്നതുവരെ കറയറ്റ കത്തോലിക്കനായി ജീവിച്ചു.
ജപ്പാനിലെ അറിയപ്പെടുന്ന കത്തോലിക്കാ എഴുത്തുകാരനായ എന്‍ദോ ഷൂസാകു തോക്യോയിലുള്ള വസേദ (Waseda) യൂണിവേഴ്സിറ്റിയില്‍ മെഡിസിന് പഠിക്കാന്‍ചേര്‍ന്നെങ്കിലും ഇടയ്ക്കുവെച്ച് അത് നിര്‍ത്തി, കെയിയോ (Keio) യൂണിവേഴ്സിറ്റിയില്‍നിന്നും 1949ല്‍ സാഹിത്യത്തില്‍ ബിരുധമെടുത്തു. 1950 മുതല്‍ 1953 വരെയുള്ള മൂന്നുവര്‍ഷം ഫ്രാന്‍സിലെ ലിയൊന്‍ (Lyon) യുണിവേഴ്സിറ്റിയില്‍ ചേര്‍ന്ന്‍ ഫ്രഞ്ച്ഭാഷയിലും സാഹിത്യത്തിലും ഉപരിപഠനംനടത്തി.
എന്‍ദോ ഷൂസാകു അനേകം നോവലുകളും ചെറുകഥകളും രചിച്ചിട്ടുണ്ട് ഷിറൊയി ഹിതൊ (White Man, 1955), കിയിറൊയി ഹിതൊ (Yellow Man 1955), ഉമിതൊ ദൊകുയാകു (The Sea and Poison, 1957), കാസാന്‍ (Volcano, 1959), ചിന്‍മൊകു (Silence, 1966), സമുറായി (The Samurai, 1980), ഫുകായി കാവ (Deep River, അഗാധ നദി 1993) മുതലായവയാണ് അതിലേറ്റം പ്രധാനപ്പെട്ടവ. 1966ല്‍ പബ്ലിഷ് ചെയ്ത ചിന്‍മൊകു (Silence)വിനുശേഷം എന്‍ദോ ഷൂസാകു ലോകമെമ്പാടും അറിയപ്പെടുന്ന എഴുത്തുകാരനായിമാറി. പലലോകരാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ള എന്‍ദോ ഇന്ത്യയിലും പല തവണ വന്നിട്ടുണ്ട്.
ഒട്ടനവധി ബഹുമതികളും അവാര്‍ഡുകളും അദേഹത്തെ തേടിയെത്തി. ജപ്പാന്‍ ചക്രവര്‍ത്തി നല്‍കുന്ന പരമോന്നത സിവിലിയന്‍അവാര്‍ഡും അതില്‍പ്പെടും. 1996 സെപ്റ്റംബര്‍മാസം 29താംതീയതി 73മാത്തെ വയസ്സില്‍ എന്‍ദോ ഈലോകവാസം വെടിഞ്ഞു.
MALAYALAM TRANSLATOR PROFILE: Dr. P. A. ജോര്‍ജ്ജ്
ഡല്‍ഹിയിലുള്ള ജവഹര്‍ലാല്‍നെഹ്‌റു യുണിവേഴ്സിറ്റിയിലെ ജാപ്പനീസ് സ്റ്റഡിസ് സെന്‍ററിലെ പ്രൊഫസ്സറും, സെന്‍റര്‍ ചെയര്‍പേഴ്സണുമാണ് Dr. P. A. ജോര്‍ജ്ജ്. ജാപ്പനീസ് ഭാഷയും ആദുനിക ജാപ്പനീസ് സാഹിത്യവുമാണ് സ്പെഷ്യലൈസേഷന്‍. ഇന്ത്യയിലെ ഒരു യുണിവേഴ്സിറ്റിയില്‍നിന്ന് ജാപ്പനീസ് ഭാഷയില്‍ M.A. ഡിഗ്രിയെടുത്ത ആദ്യമലയാളിയും, ജാപ്പനീസ് സാഹിത്യത്തില്‍ ഡോക്റ്ററേറ്റ് എടുത്ത ഏക മലയാളിയുമാണ് പ്രോഫസ്സര്‍ ജോര്‍ജ്ജ്. ജപ്പാനിലെ പല യുണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രോഫസ്സറായും വിസിറ്റിംഗ് സ്കോളറായും പോയിട്ടുണ്ട്. ജാപ്പനീസിലും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇതുവരെ പതിനേഴു പുസ്തകങ്ങളും, അമ്പതോളം റിസേര്‍ച്ച് പേപ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനേഴ് പുസ്തകങ്ങളില്‍ അഞ്ചെണ്ണം ജാപ്പനീസില്‍നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റംനടത്തി പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളും കവിതാസമാഹാരവുമാണ്. ഇന്ത്യയിലെ ജാപ്പനീസ് ഭാഷാദ്ധ്യയനത്തിനും ജാപ്പനീസ് സാഹിത്യത്തിന്‍റെ പ്രചാരണത്തിനും പ്രൊഫസ്സര്‍ ജോര്‍ജ്ജ് കൊടുത്തുകൊണ്ടിരിക്കുന്ന സംഭാവന ഏറെ വലുതാണ്. അതിന്‍റെ അംഗികാരമെന്നോണം ജപ്പാന്‍ സര്‍ക്കാര്‍ 2016ല്‍ Foreign Minister’s Commendation കൊടുത്ത് അദ്ദേഹത്തെ ആദരിച്ചു. 2002ല്‍ ജപ്പാനിലെ പ്രശസ്തമായ Miyazawa Kenji Shoreisho അവാര്‍ഡും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.
Reviews
There are no reviews yet.