Description
പ്രണയ നിലാവ്
കെ ആർ മോഹൻ
(നോവൽ)
പ്രണയിക്കുമ്പോൾ നാം ശരിക്കും പ്രാർഥി ക്കുകയായിരുന്നില്ലേ? എന്ന വിഖ്യാതമായ ചോദ്യം ഖലീൽ ജിബ്രാൻ ചോദിക്കുന്നുണ്ട്. ഇരുളിൽ, വെളിച്ചത്തിന്റെ പുഷ്പങ്ങൾ വിടർന്നുലയുന്ന ഉൾക്കാഴ്ചയുടെ വിശുദ്ധ വാക്യമാണത്. അതുകൊണ്ടു തന്നെ പ്രണയം കേവല വിചാരങ്ങൾക്കപ്പുറത്തേക്ക് ആകാശ വാതിലുകൾ തുറന്നിടുകയും ചെയ്യുന്നു. ഓഷോയാകട്ടെ ശരീരത്തെ പോഷിപ്പിക്കാൻ ഭക്ഷണം ആവശ്യമായതു പോലെ ആത്മാവിന് പ്രണയം ആവശ്യമാണെന്ന് പറഞ്ഞു. ഒരു വ്യക്തിക്ക് ഉജ്വലവും സജീവവുമായ ആത്മവ്യക്തിത്വം പ്രണയത്തിലേ സാധ്യമാകുകയുള്ളൂ. പ്രണയം തൊടുമ്പോൾ ഒരാൾ തീനാളംപോൽ ജ്വലിക്കുന്നു എന്ന് സാഫോയും പാടി. സോളമന്റെ ഉത്തമ ഗീതമാകട്ടെ ‘അവൻ തന്റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ, നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു’ എന്ന് വായനക്കാരനെ പ്രണയസ്നാനം ചെയ്തു. ഗീതാഗോവിന്ദമാകട്ടെ മേനിയുടെയും മനസ്സിന്റെയും തല ങ്ങൾക്കപ്പുറത്തേക്ക് നടത്തുന്ന പ്രണയ സഞ്ചാരത്തിന്റെ മാസ്മരികത വെളിപ്പെടുത്തുന്നു. പ്രണയപാരസ്പര്യത്താൽ നമ്മെ ഇപ്പോഴും അത്ഭുതപ്പെടുത്തുകയാണ് രാധയും കൃഷ്ണനും. തീവ്ര പ്രണയസമർപ്പ ണത്താൽ, പ്രണയം പൂജനീയമായ വിശുദ്ധ വികാരമെന്ന് യുഗങ്ങളായി അവർ ഓർമിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ വായനയിൽ നിന്ന് എന്റെ ആത്മാവിലേക്കു ചേക്കേറിയ പലതും അതേവരെ കണ്ടിട്ടില്ലാത്ത വിശിഷ്ടമായ സുഗന്ധോദ്യാനങ്ങളിലൂടെ എന്നെ കൊണ്ടുപോയി. ഒരു പക്ഷേ ഇതൊക്കെയാകാം ‘പ്രണയനിലാവു’ദിക്കാനുള്ള കാരണവും!
Reviews
There are no reviews yet.