Description
പ്രകാശത്തിന്‍റെ നഗ്നപാദം
(10 കഥകള്‍)
ひかりの素足/ – 宮沢 賢治
BY
മിയാസാവ കെന്‍ജി
Direct translation from Japaneese by Dr. P A George
കവി, കഥാകൃത്ത്, സാഹിത്യകാരന്‍, കൃഷിശാസ്ത്രജ്ഞന്‍, ജ്യോതിശ്ശാസ്ത്രജ്ഞന്‍, ബുദ്ധമതവിശ്വാസി എന്നീ നിലകളിലെല്ലാം ജപ്പാനിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധനായിത്തീര്‍ന്നിട്ടുള്ള ഒരു സാഹിത്യകാരനാണ്‍ മിയാസാവ കെന്‍ജി. 1896ല്‍ ജപ്പാനിലെ ഇവാതെ പ്രിഫെക്ചറിലെ ഹാനാമാകി എന്ന നഗരത്തില്‍ജനിച്ചു. 1933ല്‍ മുപ്പത്തിയേഴാമത്തെ വയസ്സില്‍ ഷയരോഗം പിടിച്ച് മരിച്ചു. നൂറിലധികം കഥകളും ചെറുതും വലുതുമായ അഞ്ഞൂറോളം കവിതകളും ഈ കാലയളവില്‍രെചിച്ചു. മരണാനന്തരം കെന്‍ജിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ 16 വാല്യങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടു. ഇദ്ദേഹത്തിന്‍റെ കവിതകളും കഥകളും ലോകത്തിലെ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
Translator: Dr. P. A. ജോര്‍ജ്ജ്
ഡല്‍ഹിയിലുള്ള ജവഹര്‍ലാല്‍നെഹ്‌റു യുണിവേഴ്സിറ്റിയിലെ ജാപ്പനീസ് സ്റ്റഡിസ് സെന്‍ററിലെ പ്രൊഫസ്സറും, സെന്‍റര്‍ ചെയര്‍പേഴ്സണുമാണ് Dr. P. A. ജോര്‍ജ്ജ്. ജാപ്പനീസ് ഭാഷയും ആദുനിക ജാപ്പനീസ് സാഹിത്യവുമാണ് സ്പെഷ്യലൈസേഷന്‍. ഇന്ത്യയിലെ ഒരു യുണിവേഴ്സിറ്റിയില്‍നിന്ന് ജാപ്പനീസ് ഭാഷയില്‍ M.A. ഡിഗ്രിയെടുത്ത ആദ്യമലയാളിയും, ജാപ്പനീസ് സാഹിത്യത്തില്‍ ഡോക്റ്ററേറ്റ് എടുത്ത ഏക മലയാളിയുമാണ് പ്രോഫസ്സര്‍ ജോര്‍ജ്ജ്. ജപ്പാനിലെ പല യുണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രോഫസ്സറായും വിസിറ്റിംഗ് സ്കോളറായും പോയിട്ടുണ്ട്. ജാപ്പനീസിലും ഇംഗ്ലീഷിലും മലയാളത്തിലുമായി ഇതുവരെ പതിനേഴു പുസ്തകങ്ങളും, അമ്പതോളം റിസേര്‍ച്ച് പേപ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനേഴ് പുസ്തകങ്ങളില്‍ അഞ്ചെണ്ണം ജാപ്പനീസില്‍നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റംനടത്തി പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളും കവിതാസമാഹാരവുമാണ്. ഇന്ത്യയിലെ ജാപ്പനീസ് ഭാഷാദ്ധ്യയനത്തിനും ജാപ്പനീസ് സാഹിത്യത്തിന്‍റെ പ്രചാരണത്തിനും പ്രൊഫസ്സര്‍ ജോര്‍ജ്ജ് കൊടുത്തുകൊണ്ടിരിക്കുന്ന സംഭാവന ഏറെ വലുതാണ്. അതിന്‍റെ അംഗികാരമെന്നോണം ജപ്പാന്‍ സര്‍ക്കാര്‍ 2016ല്‍ Foreign Minister’s Commendation കൊടുത്ത് അദ്ദേഹത്തെ ആദരിച്ചു. 2002ല്‍ ജപ്പാനിലെ പ്രശസ്തമായ Miyazawa Kenji Shoreisho അവാര്‍ഡും അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.
Reviews
There are no reviews yet.