ഒറ്റയടിപാതയിലൂടെ

200.00

Indian rupee (₹) - INR
  • Indian rupee (₹) - INR
  • United States dollar ($) - USD
Category:

Description

ഒറ്റയടിപ്പാതയിലൂടെ

(ഓർമ്മകുറിപ്പുകൾ)

കെ.ആര്‍. മോഹന്‍

“സരളമായ ഭാഷയും ഋജുവായ ആഖ്യാനവും ഒറ്റയടിപ്പാതയിലൂടെ എന്ന കൃതിയെ ­അത്യന്തം പാരായണക്ഷമമാക്കുന്നു. സാധാരണ ജീവിതസന്ദര്‍ഭങ്ങളിലും ദൃശ്യങ്ങളിലും നാം പലപ്പോഴും കാണാതെ പോകുന്ന ആത്മീയ സാംഗത്യത്തിന്റെ പ്രകാശപ്പൊട്ടുകള്‍ ഒപ്പിയെടുത്ത് എഴുത്തുകാരന്‍ കൃതിയുടെ ചെപ്പിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്നു. ഇതൊരു ജീവിതകഥയാണ്; ­ജീവിതത്തോടുള്ള ­കൃതജ്ഞതാനിർഭരമായ സങ്കീര്‍ത്തനമാണ്. ഒറ്റയടിപ്പാതയിലൂടെയുള്ള സഞ്ചാരം അവിസ്മരണീയമായ ­വായനാനുഭവവും ആഹ്ലാദവും പകരുമെന്ന് ­മാത്രമല്ല, സ്വന്തം ജീവിതത്തെക്കുറിച്ചുള്ള അവലോകനത്തിന് അനുവാചകനെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സന്ദേഹമില്ല. അപരിചിതമായ ഇന്ദ്രപ്രസ്ഥത്തില്‍ ഇച്ഛാശക്തികൊണ്ട് വേരുപിടിക്കുന്ന ­ജീവിതവിജയത്തിന്റെ ആഖ്യായികയാണ് ഈ പുസ്തകം.”
––കെ ജയകുമാർ, IAS

കെ.ആർ. മോഹൻ
കേന്ദ്ര സർക്കാറിന്റെ വിവിധ പദവികളിൽ ­മൂന്നര പതിറ്റാണ്ടിലേറെ കാലം സേവനമനുഷ്ഠിച്ചു. മുൻ കേന്ദ്ര ടൂറിസം വകുപ്പ് ഡയറക്ടർ. ഇപ്പോൾ കേരള രാജ്ഭവനിൽ ബഹുമാനപ്പെട്ട ഗവർണറുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി എന്ന പദവിയിൽ പ്രവർത്തിക്കുന്നു.

Reviews

There are no reviews yet.

Be the first to review “ഒറ്റയടിപാതയിലൂടെ”

Your email address will not be published.