Description
ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ’
ഫ്രാൻസിസ് പാപ്പായുടെ ജീവിത കഥ മലയാളത്തിൽ
പാപ്പായുടെ തന്നെ വാക്കുകളിൽ
കത്തോലിക്കാ സഭയുടെ ആഗോള തലവൻ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ ‘ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ’ ഉടനെ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നു. ഈ കഴിഞ്ഞ മാർച്ച് അവസാനമാണ് ആണ് ഇറ്റാലിയനിൽ Life. La mia storia nella Storia എന്ന് പേരുള്ള (ഇംഗ്ലീഷ് : Life: My Story Through History ) ആത്മകഥ, ലോക വ്യാപകമായി റിലീസ് ചെയ്തത് . ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് 2024 ഡിസംബർ 20 ന് പ്രസിദ്ധീകരിക്കുന്നത് . അറിയപ്പെടുന്ന എഴുത്തുകാരനും വിവർത്തകനുമായ പി ജെ ജെ ആന്റണിയാണ് മലയാളത്തിലേക്ക് ഈ വിശിഷ്ഠ കൃതി മൊഴിമാറ്റം ചെയ്തിട്ടുള്ളത് . മുപ്പതിൽപരം ഭാഷകളിലേക്ക് ഈ കൃതി ഇതിനകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓര്‍മകളിലൂടെ മാര്‍പാപ്പ കടന്നുപോകുന്ന പുസ്തകമാണ് -‘ജീവിതം’. ഈ പുസ്തകത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഹൃദയത്തിന്റെ വാതിലുകള് തുറക്കുകയാണ്. അതിലൂടെ ഓര്‍മകളും അടിസ്ഥാന വിഷയങ്ങളായ വിശ്വാസം, കുടുംബം, ദാരിദ്ര്യം, മതാന്തര സംഭാഷണങ്ങള്‍, കായികലോകം, ശാസ്ത്രപുരോഗതി, ലോകസമാധാനം തുടങ്ങിയവയെ സംബന്ധിക്കുന്ന വ്യക്തമായ അഭിപ്രായങ്ങളും പുറത്തേക്ക് പ്രവഹിക്കുന്നു.
നാസികളുടെ യഹൂദ വംശഹത്യ, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം, ജോര്‍ജ് റാഫേല്‍ വിദേല സൈനിക വിപ്ലവത്തിലൂടെ അര്‍ജന്റീനയില്‍ അധികാരം നേടുന്നത്, ബെര്‍ലിന്‍ ഭിത്തിയുടെ പതനം, ലോകവ്യാപകമായ സാമ്പത്തികമാന്ദ്യം, പോപ്പ് ബെനഡിക്ട് പതിന്നാലാമന്റെ സ്ഥാനത്യാഗം -തുടങ്ങിയവയെല്ലാം ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന പാപ്പായുടെ ജീവിതത്തിലും ആഴമുള്ള അനുരണനങ്ങള്‍ സൃഷ്ടിച്ചിരിക്കാം. അതിന്റെയെല്ലാം ഓര്‍മ്മകള്‍ സമാഹരിക്കപ്പെട്ടിരിക്കുന്ന ആ നിധിപേടകം തുറന്ന് തെളിഞ്ഞ മനസുള്ള ആ പിതാവ് ലോകത്തെയും തന്നെത്തന്നെയും മാറ്റിമറിച്ച ആ സംഭവങ്ങളെക്കുറിച്ച് തുറുന്നു സംസാരിക്കുകയാണ് ഈ പുസ്തകത്തിൽ.
പുസ്തകത്തിന്റെ ആമുഖത്തിൽ നിന്ന്:
‘നമ്മുടെ ജീവിതമാണ് നമുക്കു ലഭിച്ചിട്ടുള്ള ഏറ്റവും അമൂല്യമായ ‘പുസ്തകം’…നിര്‍ഭാഗ്യവശാല്‍, വളരെ കുറച്ചുപേര്‍ മാത്രമേ ഇത് വായിക്കുന്നുള്ളു. അതും മരണത്തിനു മുന്‍പായി ജീവിതത്തിന്റെ സായാന്ഹത്തില്‍ മാത്രം. എന്നിരുന്നാലും മറ്റെല്ലായിടങ്ങളിലും വ്യര്‍ത്ഥമായി അന്വേഷിച്ചുകൊണ്ടിരുന്നത് ഒടുവിലവര്‍ കൃത്യമായും ഈ പുസ്തകത്തില്‍ കണ്ടെത്തും… അപ്പോഴവര്‍ സ്വയം ചോദിക്കും: എന്റെ ജീവിതത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ? സ്വന്തം ജീവിതത്തെ അപ്രകാരം പുനരാവിഷ്‌കരിക്കുക എന്നത് അത്യന്തം മനോഹരവും ഹൃദയസ്പര്‍ശിയുമായ ഒരു സമ്പര്‍ക്കരീതിയാണ്. നമുക്കുള്ളില്‍ അതുവരെ അജ്ഞാതമായി കിടന്നിരുന്ന ചെറുതും ലളിതവുമായവയെ കണ്ടെത്താന്‍ അത് നമ്മെ സഹായിക്കുന്നു. ഈ കുഞ്ഞുകാര്യങ്ങളാണ് സുവിശേഷങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ നമ്മിലെ ഏറ്റവും ശ്രേഷ്ഠമായവയെ രൂപപ്പെടുത്തിയതെന്ന് അപ്പോള്‍ നമ്മള്‍ തിരിച്ചറിയും ‘.
Book Details:
ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ
ഫ്രാന്‍സിസ് മാര്‍പാപ്പ
(Authorized Malayalam Edition of Life: My Story Through History by Pope Francis)
മലയാള പരിഭാഷ: പിജെജെ ആന്റണി
ഡെമി 1 / 8
പേജ് : 252
ISBN: 978-93-92231-41-4
പ്രസാധനം: നോവാസ് ആർക് / വീ സീ തോമസ് എഡിഷൻസ്,
വില : 375 രൂപ
ഓർഡർ ചെയാൻ : Whatspp/ G Pay: 94476 35775
വിദേശത്തു ലഭിക്കാൻ : സെബാസ്റ്റ്യൻ മാണി : +1 (817) 800-1682
E mail: vcthomaseditions@gmail.com
പ്രകാശനം / വിതരണം : ഡിസംബർ 20, 2024
Reviews
There are no reviews yet.