Sale!

BAHIRAKASA SANCHARIYODU CHODIKKAM – ASK AN ASTRONAUT – MALAYALAM

Original price was: ₹399.00.Current price is: ₹325.00.

Indian rupee (₹) - INR
  • Indian rupee (₹) - INR
  • United States dollar ($) - USD
Categories: ,

Description

PRE- ORDER NOW
*ഈ അവധിക്കാലത്ത് കുട്ടികൾക്ക് സമ്മാനിക്കാൻ ഇതാ ഒരു മികച്ച പുസ്തകം*
***
*ബഹിരാകാശ സഞ്ചാരിയോട് ചോദിക്കാം*
***
•ബഹിരാകാശ പര്യേവേക്ഷകർ എന്താണ് ഭക്ഷിക്കുക? •ബഹിരാകാശത്ത് നടക്കുമ്പോൾ സഞ്ചാരികൾക്ക് ഭയം തോന്നുമോ? •ഭൂമിക്ക് ചുറ്റും വെടിയുണ്ടയേക്കാളും പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന വാഹനത്തിൽ എന്തായിരിക്കും ബഹിരാകാശ സഞ്ചാരികളുടെ മനസ്സിൽ? •ബഹിരാകാശ നിലയത്തിൽ വൈദ്യുതി ലഭിക്കുന്നത് എങ്ങിനെ? •ബഹിരാകാശത്തിന് മണമുണ്ടോ? •ഒരു ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുമ്പോൾ കൊണ്ടുപോകേണ്ടത് എന്തൊക്കെ?
ഒരേ സമയം കൗതുകം ഉണർത്തുന്നതും സാങ്കേതികത്വം നിറഞ്ഞതുമായ ഇത്തരം ചോദ്യങ്ങൾ നമ്മളിലോരോരുത്തരുടേയും മനസ്സിൽ നിരവധി എപ്പോഴുമുണ്ടായിരുന്നു. സ്ക്കൂൾ പാഠപുസ്തകങ്ങളിലൊന്നും തന്നെ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്ക് ലഭിക്കുകയുമുണ്ടായില്ല.
ഈ സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ് പ്രശസ്ത ബഹിരാകാശ സഞ്ചാരിയായ ടിം പീക് രചിച്ച ‘ബഹിരാകാശ സഞ്ചാരിയോട്ചോദിക്കാം’ എന്ന പുസ്തകം. ബ്രിട്ടീഷ് വംശജനായ ടിം പീക് 2016ൽ 186 ദിവസങ്ങൾ നീണ്ട് നിന്ന അന്താരാഷ്ട്ര ബഹിരാകാശ ദൗത്യത്തിന് ശേഷം തിരിച്ച് വന്ന് #askanastronaut# ഹാഷ്ടാഗ് ഉപയോഗിച്ച് വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ശേഖരിച്ച ചോദ്യങ്ങളും ദൗത്യ സമയത്തെയും പരിശീലനസമയത്തെയും അനുഭവങ്ങളും കൂട്ടിച്ചേർത്ത് തന്റെ സഹജമായ നർമ്മത്തിൽ ചാലിച്ചെഴുതിയതാണ് ഈ പുസ്തകം.
ബ്രിട്ടീഷ് സൈന്യത്തിൽ വൈമാനികനായിരുന്ന അദ്ദേഹം 30 തരം വിമാനങ്ങൾ ഏകദേശം 3000 മണിക്കൂറുകളോളം പറപ്പിച്ച പരിചയസമ്പന്നനായ വൈമാനികനാണ്. ബഹിരാകാശദൗത്യത്തെയും ബഹിരാകാശ നിലയത്തിലെ ജീവിതത്തെയും സംബന്ധിച്ച പീക്കിന്റെ വിവരണങ്ങൾ സങ്കീർണമായ ശാസ്ത്ര സാങ്കേതിക തത്വങ്ങൾ ലളിതമായി ത്തന്നെ വിവരിക്കുന്നുണ്ട് *ബഹിരാകാശ സഞ്ചാരിയോട് ചോദിക്കാം* എന്ന ഈ പുസ്തകത്തിൽ.
ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കുവാൻ വേണ്ട യോഗ്യതകൾ, ഏകദേശം ആറ് വർഷങ്ങളോളം നീണ്ടു നിന്ന പരിശീലനം, ദൗത്യത്തിനായുള്ള മറ്റ് തയ്യാറെടുപ്പുകൾ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൈനംദിന ജീവിതം, ബഹിരാകാശ നടത്തം എന്നിങ്ങനെ ഒരു യാത്രാവിവരണം പോലെ രസകരമായി വായിച്ചു പോകാവുന്ന ഒരു ശാസ്ത്ര ഗ്രന്ഥം. പ്രപഞ്ചത്തെക്കുറിച്ചറിയുവാനാഗ്രഹിക്കുന്നവർക്കും ശാസ്ത്രാന്വേഷികൾക്കും വിദ്യാർത്ഥികൾക്കും ഏറെ സഹായകരമായിരിക്കും ഈ പുസ്തകം.
***
ബ്രിട്ടീഷ് ബുക്ക് അവാർഡ് പട്ടികയിൽ ഇടംപിടിച്ച പുസ്തകം.
“കിടിലൻ!….. മനോഹരമായ പുസ്തകം” – ക്രിസ് ഇവാൻസ് ബി ബി സി 2 റേഡിയോ.
“അതി നിപുണരും വിദഗ്ദ്ധരുമായ ബഹിരാകാശ സഞ്ചാരികളുടെ ജീവിതം, ജോലി, ഉത്തരവാദിത്തങ്ങൾ എന്നിവയിലേക്ക് ഒരു എത്തിനോട്ടം. ബഹിരാകാശത്തെ കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും അറിയാനാഗ്രഹിക്കുന്നവർക്കൊരു ഉത്തമ സമ്മാനം”…സ്‌കൈ അറ്റ് നൈറ്റ് മാസിക.
***
Malayalam translation of Ask an Astronaut by Tim Peake.
ഡിമി 1/8 സൈസ്.
പേജ് : 312+ 16 പേജ് അപൂർവ കളർ ചിത്രങ്ങൾ
മുഖവില: ₹399
ഇപ്പോൾ പോസ്റ്റേജ് ഉൾപ്പെടെ ₹325 മാത്രം.
ബുക്ക്‌ റിസേർവ് ചെയാൻ WhatsApp 9447635775

Reviews

There are no reviews yet.

Be the first to review “BAHIRAKASA SANCHARIYODU CHODIKKAM – ASK AN ASTRONAUT – MALAYALAM”

Your email address will not be published. Required fields are marked *