അരങ്ങിലെ മിനുക്ക്
₹150.00
Indian rupee (₹) - INR
അരങ്ങിലെ മിനുക്ക്
ശാന്തി ടോം
കഥകളിക്കായി മാത്രം തുടിച്ചൊരു ഹൃദയത്തിന്റെ കഥ
അകാലത്തിൽ അന്തരിച്ച കഥകളി നടൻ കലാകേന്ദ്രം മുരളീധരൻ നമ്പൂതിരിയെ കഥകളി എന്ന മഹാ കലയുടെ പശ്ചാത്തല ത്തിൽ അനുസ്മരിക്കുന്ന ഗ്രന്ഥം.
” രംഗക്രിയകളിൽ ഇരുത്തം വന്നു തുടങ്ങിയ കാലത്താണ് മുരളീധരൻ നമ്പൂതിരിയെ മരണം കവർന്നെടുത്തത്. രംഗവേദിക്ക് ഇനിയുമേറെ സംഭാവനകൾ ആ കലാകാരനിൽ നിന്ന് പ്രതീക്ഷിതമായിരുന്നുവെന്നിരിക്കേ രംഗബോധമില്ലാത്തവൻ എന്ന വിശേഷണം ശരിയാണെന്ന് വീണ്ടും തെളിയിച്ചു കൊണ്ട് മരണം ആ ജീവിത രംഗത്തിന് തിരശീലയിട്ടു ” എന്ന് അവതാരികയിൽ സുഹൃത്തും കഥകളി നടനുമായ കുടമാളൂർ മുരളീകൃഷ്ണൻ അനുസ്മരിക്കുന്നു.
കഥകളിയിൽ സ്ത്രീ വേഷങ്ങളുടെ തലവര മാറ്റിയ കുടമാളൂർ കരുണാകരൻ നായരുടെയും മരുമകൻ കൂടിയായ വിശ്രുത സ്ത്രീവേഷക്കാരൻ മാത്തൂർ ഗോവിന്ദൻകുട്ടി ആശാന്റെയും ശിഷ്യനായി വേഷത്തികവിലേക്കുള്ള യാത്രയിൽ പാതിവഴിയിൽ വേഷം അഴിച്ച് അരങ്ങിൽ നിന്ന് പിന്മാറിയ മുരളീധരൻ നമ്പൂതിരി ക്കുള്ള സ്മരണാജ്ഞലിയാണ് ഈ ചെറു ഗ്രന്ഥം.
Reviews
There are no reviews yet.