Description
“സ്മിത ഗിരീഷ് മലയാളത്തിന് സമ്മാനിക്കുന്നത് പാട്ടുകൾക്കുള്ള മനോഹരമായ സ്തുതിപ്പുസ്തകമാണ്. പാട്ടുകളെപ്പോലെ തന്നെ ഹൃദയത്തിൽ നിന്ന് പ്രവഹിക്കുന്ന സുന്ദരവും സമൃദ്ധവുമായ ഭാഷയിൽ സ്മിത പ്രിയങ്കരങ്ങളായ പാട്ടുകളുടെ കഥ പറയുന്നു. മലയാളസാഹിത്യത്തെ ധനികമാക്കുന്നു ഈ പാട്ടുപുസ്തകം.” – സക്കറിയ
***
”പ്രിയ സ്നേഹിത സ്മിതയുടെ Smitha Girish പുതിയ പുസ്തകം “മ്യൂസിക് ഡയറി” പ്രകാശിതമാവുകയാണ്. ജീവിത വഴികളിൽ എവിടെയൊക്കെയോ ആഴത്തിൽ സ്പർശിച്ചിട്ടുള്ള ഗാനങ്ങൾ, അവയെ സംബന്ധിച്ച തീവ്രമായ അനുഭവങ്ങൾ, അവയുടെ വൈകാരികവും സാമൂഹികവുമായ വ്യത്യസ്ത വായനകൾ എന്നിവ മനോഹരമായി ഇഴ ചേർത്ത കുറിപ്പുകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. കോവിഡിനും ലോക്ക് ഡൗണിലും മറ്റ് അനുബന്ധ ദുരിതങ്ങൾക്കും ഇടയിൽ ഇരുന്നുകൊണ്ടാണ് ഇതിലെ മിക്ക കുറിപ്പുകളും സ്മിത എഴുതിയത്. അവയുടെ ആദ്യ വായനക്കാരിൽ ഒരാൾ ആവാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെയും എന്റെ തന്നെ ഹൃദയത്തിൽ നിന്ന് വന്നവയെ എന്ന പോലെ ഞാൻ ഓരോ വാക്കുകളെയും സ്നേഹത്തോടെ മുറുക്കെ പിടിക്കുകയും അഭിമാനിക്കുകയും കണ്ണുനിറക്കുകയും ചെയ്തിട്ടുണ്ട്. കാരണം ആ ഓരോ വാക്കിനെയും അതിൻറെ പൂർണ്ണതയിലേക്ക് എത്രത്തോളം അധ്വാനവും ഉള്ളുരുക്കവും ചാലിച്ചാണ് അവൾ കൊണ്ടുചെന്നെത്തിച്ചത് എന്ന് എനിക്ക് അറിയാം. അതുകൊണ്ടുതന്നെ സ്മിതയുടെ ഗദ്യരചനകളിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ് ഈ കുറിപ്പുകളിലെ മനോഹരമായ ഭാഷയും വൈകാരിക അംശങ്ങളും. അത്തരമൊരു മികച്ച വായനാനുഭവം എല്ലാവർക്കും നൽകാൻ ഈ പുസ്തകത്തിനാവും എന്ന് എനിക്കുറപ്പുണ്ട്. സ്മിതക്കും പുസ്തകത്തിനും എല്ലാം സ്നേഹാശംസകളും നേരുന്നു.” – സിതാര എസ്
Reviews
There are no reviews yet.