Description
നെടുമ്പാതയിലെ ചെറുചുവട്
ഒരു ട്രാൻസ്ജെൻഡറിന്റെജീവിതവും പോരാട്ടവും
(ആത്മകഥ)
അക്കൈ പദ്‌മശാലി
Book Release Date: November 25, 2021
Malayalam Translation of One Small Step in a Long Journey A Memoir by AKKAI PADMASHALI (Original Publisher: Zubaan Publishers Pvt. Ltd., New Delhi
വിവർത്തനം: ടിഎസ്പ്രീത
ഡെമി 1/ 8
പേജ്: 252
വില: 325 രൂപ
“AkkaiPadmashali’s forceful and eloquent new book, A Small Step in a Long Journey, tells of the awe-inspiring life of this eminent activist. From the harrowing abuse she has faced to her ironclad determination to change attitudes toward the transgender community, Akkai’s story is an indictment of society’s cruelty toward those it deems to be different, and an inspiration to anyone who wishes for a more just world.” – Dr Shashi Tharoor
എന്റെ ലിംഗത്വംഎന്റെ അവകാശമാണ്, എന്റെ തീരുമാനമാണ് എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് അക്കൈ പദ്‌മശാലി.
ആണായി ജനിച്ച് പെണ്ണായി ജീവിക്കുന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്.
ഒരുകാലത്ത് ബാംഗ്ലൂരിലെ തെരുവുകളിൽ ഭിക്ഷയാചിച്ചും കബ്ബൺപാർക്കിൽ ലൈംഗികവൃത്തിചെയ്തും ജീവിച്ചിരുന്ന അക്കൈ ഇപ്പോൾ ഭിന്നലിംഗസമൂഹത്തിന്റെ കരുത്തുറ്റ ശബ്ദമാണ്, പ്രതീക്ഷയാണ് .
ബാംഗ്ലൂരിലെ ഒരുസാധാരണ കുടുംബത്തിൽ ജനിച്ച ജഗദീഷ്, അക്കൈയമ്മ എന്ന ആക്ടിവിസ്റ്റായി വളർന്ന കഥ പറയുകയാണ് ഈ പുസ്തകം.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾപോലും നിഷേധിക്കപ്പെട്ട ഒരു സമുദായത്തെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ ഒരു വ്യക്തി നടത്തുന്ന നീണ്ട പോരാട്ടത്തിന്റെ ചരിത്രഗാഥ കൂടിയാണിത്.
ഇവിടെ ഈ സമൂഹത്തിൽ ഞങ്ങളും ജീവിക്കുന്നുണ്ട്, ഞങ്ങൾക്കും മോഹങ്ങളുണ്ട്, അവകാശങ്ങളുണ്ട് എന്ന് അക്കൈ നമ്മെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
കുട്ടികളുടെയും സ്ത്രീകളുടെയും ഭിന്നലിംഗക്കാരുടെയും അവകാശങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി അക്കൈ സ്ഥാപിച്ച ഒൻദേഡെ എന്ന പ്രസ്ഥാനം, ഭരണകർത്താക്കളും രാഷ്ട്രീയക്കാരും സാമുദായികനേതാക്കളും നിയമജ്ഞരുമായി ചേർന്നുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ കാതലായമാറ്റങ്ങൾക്ക് തുടക്കം കുറിച്ചു.
ട്രാൻസ്‌ജെൻഡർ, ലൈംഗികന്യൂനപക്ഷവിഭാഗങ്ങളുടെ ശാക്തീകരണം സാധ്യമാകുന്നതിൽ അക്കൈ വഹിച്ച പങ്ക്, അവരുടെ അസാമാന്യമായ സംഘടനാപാടവം ഇതെല്ലാം ഈ പുസ്തകത്തിൽ വിശദമായി ചർച്ച ചെയ്യുന്നു.
നമു ക്ക് സ്നേഹത്തിൽ ഉയിർത്തെഴുന്നേൽക്കാം എന്ന് ആഹ്വാനം ചെയ്യുന്ന , ഞാനൊരു പെണ്ണാണ് എന്ന് അഭിമാനിക്കുന്ന, സെക്സ് എന്റെ സ്വകാര്യതയാണ്, എന്റെ ഇഷ്ടവും താൽപര്യവുമാണ് എന്ന്പ്രഖ്യാപിക്കുന്ന ഒരു സ്വാതന്ത്ര്യദാഹിയെ ഈപേജുകളിലൂടെവായിച്ചറിയാം.
- ഞെട്ടിപ്പിക്കുന്ന, വിവാദബഹുലമായ ഒരു തുറന്നെഴുത്ത്.
ആണായി ജനിച്ച് ,പെണ്ണാകാൻ കൊതിച്ച്, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയി മാറി, ഇൻഡ്യയിലെ ട്രാൻസ്‍ജിൻഡറുകൾക്കും വേണ്ടിപോരാടുന്ന അക്കൈപദ്മശാലിയുടെ അപൂർവങ്ങളിൽ അപൂർവമായ ജീവിതകഥ .
• പുരുഷശരീരത്തിൽ കുടുങ്ങിപ്പോയ ഒരുസ്ത്രീജന്മത്തിന്റെ സഹനങ്ങൾ
• കൂട്ടുകാരാലുംവീട്ടുകാരാലുംമുറിവേറ്റബാല്യം
• കബ്ബൺപാർക്കിലെലൈംഗികതൊഴിലാളിയുടെജീവിതം
• ഭിക്ഷയാചിച്ചു ഹിജ്റയായിജീവിച്ചകഠിന നിമിഷങ്ങൾ
• പെണ്ണായി മാറാൻ സെക്സ്റീഅഡ്ജസ്റ്മെന്റ് സർജറിക്കുവിധേയയായി വേദനതിന്ന ദിനങ്ങൾ
• ഹിജ്റ സമൂഹത്തിലെ വിചിത്രവും പുറംലോകം അറിയാത്തതുമായ രഹസ്യങ്ങൾ, ആചാരങ്ങൾ, അനുഭവകഥകൾ
• ട്രാൻസ്ജൻഡർ സമൂഹത്തിനുവേണ്ടി നടത്തിയനീണ്ട നിയമപോരാട്ടങ്ങളുടെ ചരിത്രം.
ഈ പുസ്തകം തുറന്നുതരുന്നത് സഹനങ്ങളുടേയും പോരാട്ടങ്ങളുടേയും ലൈംഗികതയുടേയും വികാരനിർഭരങ്ങളായ ലോകത്തേക്കുളള വാതിലാണ്.
അറിയപ്പെടാത്ത യാഥാർത്ഥ്യങ്ങളുടെ സത്യകഥ.
ലളിതവും ഉദാത്തവുമായ മലയാളപരിഭാഷ.
പരിഭാഷക : ടിഎസ്പ്രീത
മാധ്യമപ്രവർത്തകയുംഎഴുത്തുകാരിയുമാണ്.വനിത, ധനംബിസിനസ്മാഗസിൻ, ദ്ന്യൂഇന്ത്യൻഎക്സ്‌പ്രസ്സ്, ദ്ഡെക്കാൻക്രോണിക്കിൾ, ദ്ടൈംസ്ഓഫ്ഇന്ത്യഎന്നീസ്ഥാപനങ്ങളിൽജോലിചെയ്തിട്ടുണ്ട്.എറണാകുളം ഇടപ്പള്ളി സ്വദേശം.
ഇന്ത്യമുഴുവനും ഇന്ന് ചർച്ചചെയ്യുന്ന ,സമഗ്രമായ ട്രാൻസ് ജൻഡർ രാഷ്ട്രീയചിന്തകൾ ഉൾക്കൊളളുന്ന ആത്മകഥാപുസ്തകം.
Reviews
There are no reviews yet.