മധ്യവേനല്‍ അവധിക്കാലം

199.00

Indian rupee (₹) - INR
  • Indian rupee (₹) - INR
  • United States dollar ($) - USD
Category:

Description

മധ്യവേനല്‍ അവധിക്കാലം

സ്റ്റീവ് ആന്‍ഡേഴ്‌സണ്‍

വിവര്‍ത്തനം: കബനി സി

തകര്‍ന്ന ഹൃദയത്തോടെയാണ് സ്റ്റീവ് തനിക്ക് മുപ്പതു വര്‍ഷമായി പരിചയമുള്ള ലോകത്തേക്ക് തിരിച്ചുവന്നിരിക്കുന്നത്-പുത്തനൊരു ലോകത്തിനു വേണ്ടി ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഉപേക്ഷിച്ച ലോകമാണത്. ഒരിക്കലും നടക്കാതെ പോയ ആ ലോകത്തെക്കുറിച്ച് അയാള്‍ ഗോവയിലെ കലങ്ങൂട്ടിലെ ബാര്‍ എക്ലിപ്‌സിന്റെ ആശ്വാസത്തിലിരുന്ന് ബാറുടമയും ലണ്ടന്‍കാരിയും നാട്യങ്ങളില്ലാത്തവളുമായ കാരെനോട് മനസ്സു തുറക്കുകയാണ്.
1974 ജൂണ്‍ മാസത്തിലെ മദ്ധ്യവേനലവധിക്കാലത്താണ് പതിനൊന്നുകാരനായ സ്റ്റീവും പത്തു വയസ്സുള്ള ലൊറെയ്‌നും സ്‌ക്കോട്‌ലന്റിന്റെ അതിര്‍ത്തിയിലെ പരുക്കന്‍ ഗ്രാമങ്ങളിലൊന്നായ കള്ളിനില്‍ വെച്ച് ആദ്യമായി കണ്ടുമുട്ടുന്നത്. അവരുടെ നിഷ്‌ക്കളങ്കമായ കുട്ടിക്കാല കുതൂഹലങ്ങള്‍ എണ്ണമറ്റതും ഭയരഹിതവുമായ സാഹസങ്ങളിലേക്ക് നീളുന്നു. കണ്ടും തിരഞ്ഞും അറിഞ്ഞും വളരുന്ന അവരുടെ ജീവിതത്തിലേക്ക് പ്രണയത്തിന്റെയും ആശകളുടെയും സങ്കീര്‍ണ്ണതകളും ആശയക്കുഴപ്പങ്ങളും സമസ്യകളും അതെത്തുടര്‍ന്നുണ്ടാകുന്ന ഹൃദയവേദനകളും ആനന്ദങ്ങളും വിജയങ്ങളും വെല്ലുവിളികളും വരുന്നു. സ്റ്റീവിന്റെയും ലൊറെയ്‌ന്റെയും ജീവിതയാത്ര കുട്ടിക്കാലത്തില്‍ നിന്ന് മുതിര്‍ന്നവരുടെ കാണാലോകത്തിലേക്ക് പതിയെ പടര്‍ന്നുകയറുകയാണ്. നിഷ്‌ക്കളങ്കമായ കുട്ടിക്കാലം മാഞ്ഞുപോകുന്നതോടെ അവര്‍ വേര്‍പിരിയുകയും യഥാര്‍ത്ഥ ലോകത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അഭിമുഖീകരിക്കുകയും തങ്ങള്‍ക്കായി കാലം കാത്തുവെച്ചതെന്തെന്ന് അതിശയിക്കുകയും ചെയ്യുന്നു.

അത് നീയായിരുന്നോ? ഒന്നാം പുസ്തകം

സ്റ്റീവ് ആൻഡേഴ്സൺ 1960കളിൽ സ്കോട് ലാൻഡിൽ ജനിച്ചു. എവിടെ,എപ്പോൾ,എന്തുകൊണ്ട് അല്ലെങ്കിൽ എങ്ങനെ താൻ മരിക്കുമെന്ന് അയാൾക്കറിഞ്ഞുകൂടാ. ഇടയിലുളള ഈ ഖണ്ഡത്തെ അയാൾ ജീവിതം എന്നുവിളിക്കുന്നു. ഇപ്പോഴും അയാൾ ആ ജീവിതം ജീവിച്ചുകൊണ്ടിരിക്കുകയാണ് , അത് അതിന്റെ വഴിയേ ചുരുളഴിഞ്ഞുകൊണ്ടിരിക്കും എന്നത് തീർച്ച. പ്രപഞ്ചത്തിന്റെ സൌന്ദര്യം, സ്നേഹവും സത്യവും, ഇന്ദ്രജാലം, വിസ്മയം എന്നിവയിൽ സ്റ്റീവ് വിശ്വസിക്കുന്നു ,അതോടൊപ്പം അതിന്റെ അനന്തതയിലും നിതാന്തസത്യത്തിലും.

Reviews

There are no reviews yet.

Be the first to review “മധ്യവേനല്‍ അവധിക്കാലം”

Your email address will not be published. Required fields are marked *