Description
കിളിമൊഴി : പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ
സാലിം അലിയുടെ റേഡിയോ പ്രഭാഷണങ്ങൾ
ഇന്ത്യന്‍ പക്ഷികളെക്കുറിച്ചുള്ള പാണ്ഡിത്യത്തിന്‍റെയും അവയുടെ ആസ്വാദനത്തിന്‍റെയും പരിരക്ഷണത്തിന്‍റെയും എല്ലാ കാലത്തെയും പ്രതീകമാണ് സാലിം അലി. പക്ഷികളെക്കുറിച്ച് രസകരമായി സംസാരിക്കാനുള്ള അദ്ദേഹത്തിന്‍റെ അപാരമായ കഴിവിനെക്കുറിച്ച് ഒരുപക്ഷേ അധികമാര്‍ക്കും അറിയുന്നുണ്ടാവില്ല. മഹാനായ ഈ പക്ഷിശാസ്ത്രജ്ഞന്‍റെ മനം കവരുന്ന കഥാകഥന നൈപുണ്യം ആണ് ഈ റേഡിയോ പ്രഭാഷണങ്ങളില്‍ നമുക്ക് അനുഭവിക്കാനാവുക.
1943 നും 1985 നും ഇടയ്ക്ക് സാലിം അലി നടത്തിയ 35 റേഡിയോ പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. സാലിം അലിയുടെ സംഭാഷണ ചാതുര്യവും പക്ഷിസംരക്ഷണ പ്രതിബദ്ധതയും ഈ പ്രഭാഷണങ്ങളില്‍ തെളിഞ്ഞു കാണാം. ഈ പ്രഭാഷണങ്ങളുടെ ഉദ്ദേശലക്ഷ്യത്തെ അദ്ദേഹം ഇപ്രകാരമാണ് വ്യക്തമാക്കുന്നത്: പക്ഷികളെ നിരീക്ഷിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യകരമായ ആഹ്ലാദത്തെക്കുറിച്ചും സംതൃപ്തിയെക്കുറിച്ചും ശ്രോതാക്കളെ ബോധവാന്മാരാക്കുക എന്നതാണ് ഈ പ്രഭാഷങ്ങളുടെ ഉദ്ദേശം. അല്ലാതെ പക്ഷിശാസ്ത്രത്തിന്‍റെ സാധ്യതകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതല്ല.
പക്ഷികളുടെ സ്വഭാവ വിശേഷങ്ങള്‍, ആവാസങ്ങള്‍, അവ നേരിടുന്ന ഭീഷണികള്‍ എന്നിങ്ങനെ പല വിഷയങ്ങളും സംഭാഷണരൂപത്തിലും അതേസമയം വിജ്ഞാനപ്രദമായും അതിമനോഹരമായി ഈ പ്രഭാഷണങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രകൃതിയുടെ ചാക്രികമായ പ്രക്രിയകളില്‍ പക്ഷികള്‍ക്കുള്ള പങ്കും കാര്‍ഷികമേഖലക്കും സമ്പദ് വ്യവസ്ഥക്കും അവ നല്‍കുന്ന, നാമിന്നും പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ലാത്ത, സേവനങ്ങളും മനുഷ്യര്‍ തിരിച്ചറിഞ്ഞു മാനിക്കണം എന്ന് സാലിം അലി പറയുന്നു.
പക്ഷികള്‍ തന്നെയാണ് ഈ പ്രഭാഷണങ്ങളുടെ പ്രധാന വിഷയം എങ്കിലും എല്ലാ വന്യജീവികളെക്കുറിച്ചും സമകാലിക പരിസ്ഥിതി സംരക്ഷണപ്രശ്നങ്ങളെക്കുറിച്ചും സാലിം അലിക്ക് താല്പര്യമുണ്ടായിരുന്നു. ഓരോ പ്രഭാഷണവും ഓരോ ചെറുകഥ പോലെയാണ് നമുക്ക് അനുഭവപ്പെടുക. ആദ്യം മുതല്‍ അവസാനം വരെ ഒറ്റയടിക്ക് വായിക്കാനുള്ള ഒരു പുസ്തകമല്ല ഇത്. വായനക്കാര്‍ക്ക് ഇതിലുള്ള ഏതു പ്രഭാഷണവും തിരഞ്ഞെടുത്ത്, അതില്‍ നിന്ന് അറിവും ആഹ്ലാദവും ഒരുപോലെ നേടാന്‍ കഴിയും.
കിളിമൊഴി
പക്ഷികൾക്കുവേണ്ടി 35 ഭാഷണങ്ങൾ
സാലിം അലിയുടെ റേഡിയോ പ്രഭാഷണങ്ങൾ
താര ഗാന്ധി (എഡിറ്റർ)
മലയാള പരിഭാഷ: എസ്. ശാന്തി
റേഡിയോ പ്രഭാഷണങ്ങളുടെ സമാഹാരം
Book Size: Demy 1/8
Pages: 264
പ്രസാധകർ : അദിതി / വീ സീ തോമസ് എഡിഷൻസ്
വില: ₹350
Reviews
There are no reviews yet.