Civic Chandran on Raavanan

Published by on August 14, 2020
Categories: pusthaka parichayam

അല്ല ,സാഹിത്യത്തിലെ റോക്സ്റ്റാർ എന്നറിയപ്പെടുന്ന അമീഷിൻ്റെ ബെസ്റ്റ് സെല്ലറുകളുടെ വായനക്കാരനല്ല ഞാൻ .

എന്നാൽ രാമായണ സീരീസിലെ സീതയെ കുറിച്ചുള്ള പുസ്തകം മറിച്ചു നോക്കുകയുണ്ടായി ,അതെ ,അത് മിഥിലയിലെ വീര നായികയെ കുറിച്ചായതിനാൽ….

ആ പരമ്പരയിലെ മൂന്നാമത് പുസ്തകം രാവണനെ കുറിച്ചാണ് . : ആര്യാവർത്തത്തിലെ അനാഥൻ എന്ന ഉപശീർഷകത്തിലായിരുന്നത്രേ എഴുതിത്തുടങ്ങിയത് . എന്നാൽ ആര്യാവർത്തത്തിൻ്റെ ശത്രു എന്നാണ് എഴുതി പൂർത്തിയായതെന്ന് നോവലിസ്റ്റ്:

അനാഥനോ ശത്രുവോ ? മാതൃരാജ്യം പുറന്തള്ളിയ ഒരാളുടെ തെരഞ്ഞെടുപ്പായിരുന്നു അത് –
ഞാൻ രാവണനാണ് .എനിക്കതെല്ലാം വേണം .കീർത്തി വേണം .അധികാരം വേണം .സമ്പത്ത് വേണം .പരമമായ വിജയം വേണം .എൻ്റെ കീർത്തിയോടൊത്ത് എൻ്റെ വ്യസനങ്ങൾ തോളോട് തോളുരുമ്മി നടന്നാലും …. എപ്പോഴും ഇരുണ്ട ഇടങ്ങളിൽ പെട്ടുപോയ പ്രതിനായകനാണല്ലോ രാവണൻ …

ഈ പുസ്തകത്തിൻ്റെ പ്രസാധകർ
ഏക /വെസ്റ്റ്എൻഡാണ് .
കബനിയാണ് വിവർത്തക .

(കടപ്പാട് : സിവിക് ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് )

Leave a Reply

Your email address will not be published. Required fields are marked *