സ്റ്റീവ് ആൻഡേഴ്സന്റെ മധ്യവേനൽ അവധിക്കാലം (Review by Jinish Kunjilikkattil (FB Post)

Published by on May 4, 2021
Categories: Uncategorized

https://www.facebook.com/kg.jinish കുട്ടിക്കാലത്തെക്കുറിച്ച് ആലോചിക്കാൻ ശ്രമിച്ചാൽ നിരവധി കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ മനസ്സിലേക്കോടി വരും.വീട്ടിൽ നടന്ന മറക്കാൻ പറ്റാത്ത സംഭവങ്ങൾ,അമ്മൂമ്മയുടെയും, മുത്തച്ഛന്റേയും കൂടെയുള്ള അനുഭവങ്ങൾ, അവർ പറഞ്ഞു തന്നിരുന്ന പല പല കഥകൾ, അവധിക്കാലത്തെ യാത്രകൾ, അച്ഛനോ അമ്മയോ വായിച്ചു കേൾപ്പിച്ചു തന്നിരുന്ന ബാലമാസികകളിലെ കഥകൾ ,അവധി ദിവസങ്ങളിൽ മുടങ്ങാതെ കണ്ടിരുന്ന കാർട്ടൂണുകൾ, ടിവി പരിപാടികൾ, ട്യൂഷന് പോക്ക്,സ്കൂൾ കാലഘട്ടത്തിലെ ആദ്യ പ്രണയം,സ്കൂളിലെ കൂട്ടുകാരുമൊന്നിച്ചുള്ള സാഹസികവും അല്ലാതെയുമുള്ള യാത്രകൾ.. എന്നിങ്ങനെ പറയാൻ തുടങ്ങിയാൽ നിരവധിയുണ്ട്. സ്റ്റീവ് ആൻഡേഴ്സന്റെ മധ്യവേനൽ […]

മരിച്ചുപോയവർക്കു വേണ്ടിയുള്ള ഒപ്പീസ്/ അജിത് നീലാഞ്ജനം

Published by on January 25, 2021
Categories: Uncategorized

അറിഞ്ഞോ അറിയാതെയോ പറയാതെ പോകുന്ന ഒരു പാട് രഹസ്യങ്ങളും കൊണ്ടാണ് എല്ലാവരും ജീവിതത്തിൽ നിന്ന് തിരിച്ചു പോകുന്നത് . സ്വന്തം ജീവിതത്തോടൊപ്പം കുഴിച്ചു മൂടപ്പെടണം എന്നാഗ്രഹിച്ചു കാത്തുപോരുന്ന , അല്ലെങ്കിൽ ഒരു പക്ഷെ ജീവിതാന്ത്യം വരെ ഒരു പീഡാനുഭവമായി കൊണ്ട് നടക്കാൻ വിധിക്കപ്പെട്ട രഹസ്യങ്ങൾ ഒരാൾ ചിതയിലോ കല്ലറയിലോ എത്തും മുമ്പേ അനാഥമായി തീരും . പിടിവിട്ടു പുറത്തു ചാടാൻ വെമ്പിയ ഒരു രഹസ്യത്തിന്റെ രസച്ചരടിലാണ് നനഞ്ഞ മണ്ണടരുകൾ എന്ന നോവലിൽ ജോണി മിറാൻഡ വായനക്കാരനെ കോർത്തിടുന്നത് […]

*പൊള്ളിച്ചിട്ടും* *പൊലിയാത്തവൾ**** രേഷ്മ ഖുറേഷി / ലിജീഷ്കുമാർ

Published by on November 13, 2020
Categories: Uncategorized

*പൊള്ളിച്ചിട്ടും* *പൊലിയാത്തവൾ* …………………………………. രേഷ്മ ഖുറേഷി / ലിജീഷ്കുമാർ ”കട്വമ്ലം പോലെയാണ് ദുരന്തങ്ങൾ, സത്യത്തിന്റെ സ്വർണ്ണമൊഴിച്ച് മറ്റെല്ലാറ്റിനെയും അതു നീറ്റിക്കളയുന്നു!” – ഡി.എച്ച്.ലോറൻസ്. അമ്ലമെന്നാൽ ആസിഡാണ്. കട്വമ്ലമെന്നാൽ സൾഫ്യൂരിക് ആസിഡ് പോലെ ആസിഡുകളുടെ രാജാവ്. ലിറ്റ്മസ് കടലാസിന്റെ മാത്രമല്ല അതുവരെ ജീവിച്ചിരുന്ന ജീവിതത്തിന്റെ പോലും നിറം ഒറ്റയടിക്ക് മാറ്റിക്കളയും അയാൾ. അങ്ങനെ നിറം കെട്ടുപോയ പകലുകളിൽ നിന്ന് വെളിച്ചം തേടിപ്പറന്ന ഒരു പക്ഷിയുടെ കഥയാണിത്. തീച്ചൂടിലോടുങ്ങാതെ ചാരം തട്ടിപ്പറന്ന രേഷ്മ ബാനോ ഖുറേഷി എന്ന ഫീനിക്സ് പക്ഷിയുടെ […]

രാവണൻ: അനാഥത്വത്തിന്റെയും ആത്മവീര്യത്തിന്റെയും ഒറ്റയാൾ പോരാളി

Published by on September 6, 2020
Categories: Uncategorized

രാവണൻ: അനാഥത്വത്തിന്റെയും ആത്മവീര്യത്തിന്റെയും ഒറ്റയാൾ പോരാളി സനിത അനൂപ് ഒരേ സമയം നായകനും പ്രതി നായകനും ആവുന്ന അപൂർവത രാവണന് മാത്രം സ്വന്തം. ആരെയാണ് ചതിക്കുന്നതെന്നോ ആര് ആരെയാണ് ചതിക്കുന്നതെന്നോ ,എപ്പോൾ എങ്ങനെ ചതിക്കപ്പെടുമെന്നോ അറിയാത്ത ഈ കാലത്തു രാവണൻ എന്ന കഥാപാത്രം ഇനിയും ഏറെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. രാമചന്ദ്ര പരമ്പരയിലെ മൂന്നാം പുസ്തകമായ ‘രാവണൻ : ആര്യാവർത്തത്തിന്റെ ശത്രു’ എന്ന പുസ്തകത്തിലൂടെ അമിഷ് എന്ന എഴുത്തുകാരൻ ലക്ഷ്യമിടുന്നതും അത് തന്നെയാണ്.രാവണനിൽ പാണ്ഡിത്യവും മൃഗീയമായ അക്രമവാസനയും ഉൾചേർന്നിട്ടുണ്ട്. […]

യാത്രകൾ അസാധാരണമാക്കിയ സാധാരണ ജീവിതങ്ങൾ by Kabani C

Published by on September 6, 2020
Categories: Uncategorized

യാത്രകൾ അസാധാരണമാക്കിയ സാധാരണ ജീവിതങ്ങൾ കബനി സി ഉള്‍വിളികളെ പിന്തുടരുകയെന്നതാണ് ജീവിതത്തിന്റെ പ്രാഥമികവും ആത്യന്തികവുമായ പാഠം. ഫോളോ യുവര്‍ ഗട്ട് ഫീലിംഗ്‌സ്. ഭൗതികമായ സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമല്ലാതിരുന്നിട്ടു പോലും ഉള്‍വിളികളെ പൂര്‍ണമായും പിന്തുടര്‍ന്ന സാധാരണക്കാരില്‍ സാധാരണക്കാരായ രണ്ടു പേരുടെ, ദമ്പതികളുടെ കഥയാണ് വി സി ബുക്‌സിന്റെ ‘ചായ വിറ്റ് വിജയന്റെയും മോഹനയുടെയും ലോകസഞ്ചാരങ്ങള്‍’. എന്റെ കാഴ്ചകള്‍ എനിക്കു സ്വന്തമാണെന്നും മരിക്കുന്നതു വരെ അതെന്റെയൊപ്പമുണ്ടാകുമെന്നുമാണ് വിജയന്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ തുടങ്ങി വെക്കുന്നത്. കൗമാരം തൊട്ടേ തുടങ്ങിയ യാത്രകള്‍ പ്രായം […]

Civic Chandran on Raavanan

അല്ല ,സാഹിത്യത്തിലെ റോക്സ്റ്റാർ എന്നറിയപ്പെടുന്ന അമീഷിൻ്റെ ബെസ്റ്റ് സെല്ലറുകളുടെ വായനക്കാരനല്ല ഞാൻ . എന്നാൽ രാമായണ സീരീസിലെ സീതയെ കുറിച്ചുള്ള പുസ്തകം മറിച്ചു നോക്കുകയുണ്ടായി ,അതെ ,അത് മിഥിലയിലെ വീര നായികയെ കുറിച്ചായതിനാൽ…. ആ പരമ്പരയിലെ മൂന്നാമത് പുസ്തകം രാവണനെ കുറിച്ചാണ് . : ആര്യാവർത്തത്തിലെ അനാഥൻ എന്ന ഉപശീർഷകത്തിലായിരുന്നത്രേ എഴുതിത്തുടങ്ങിയത് . എന്നാൽ ആര്യാവർത്തത്തിൻ്റെ ശത്രു എന്നാണ് എഴുതി പൂർത്തിയായതെന്ന് നോവലിസ്റ്റ്: അനാഥനോ ശത്രുവോ ? മാതൃരാജ്യം പുറന്തള്ളിയ ഒരാളുടെ തെരഞ്ഞെടുപ്പായിരുന്നു അത് – ഞാൻ […]